തുടക്കം തന്നെ കല്ലുകടി...


\

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണിനു തുടക്കത്തില്‍ തന്നെ കല്ലുകടി. ശനിയാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ നിന്നും പ്രമുഖ ബോളിവുഡ് സെലിബ്രിറ്റികളുടെ പിന്‍മാറ്റം തുടരുന്നു. ബോളിവുഡില്‍ നിലവിലെ ഏറ്റവും ഡിമാന്‍ഡുള്ള യുവനടന്‍മാരിലൊരാളായ രണ്‍വീര്‍ കപൂര്‍ നേരത്തേ ചടങ്ങില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചിരുന്നു. ഇപ്പോഴിതാ യുവനടി പരിണീതി ചോപ്രയും ഉദ്ഘാടനച്ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി അധികൃതരെ അറിയിച്ചിരിക്കുകയാണ്. വേണ്ടത്ര തയ്യാറെടുപ്പ് നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് താന്‍ പിന്മാറുന്നതെന്നാണ് നടിയുടെ വിശദീകരണം.പട്യാലയില്‍ നമസ്‌തെ ഇംഗ്ലണ്ടെന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് പരിണീതി. ഇവ നേരത്തേ തന്നെ തീരുമാനിച്ചത് ആയതിനാല്‍ ഐപിഎല്ലിന്റെ ഉദ്ഘാടനച്ചടങ്ങിനായി റിഹേഴ്‌സല്‍ നടത്താനും മറ്റും നടിക്കു സമയം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പിന്‍മാറിയതെന്ന് പരിണീതിയുടെ വക്താവ് അറിയിച്ചു. ഉദ്ഘാടനച്ചടങ്ങുകളുകള്‍ക്കു ചുക്കാന്‍ പിടിക്കുന്ന വിസ്‌ക്രാഫ്റ്റ് ഗ്രൂപ്പിനെ പരിണീതി തന്റെ അസൗകര്യം അറിയിച്ചുകഴിഞ്ഞു. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താതെ തന്റെ പ്രകടനത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ നടി ആഗ്രഹിക്കുന്നില്ല. പരിണീതിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ വിസ്‌ക്രാഫ്റ്റ് ഇതു അംഗീകരിച്ചിട്ടുണ്ടെന്നും വക്താവ് വിശദമാക്കി.അതേസമയം, തോളിനു പരിക്കുപറ്റിയതിനെ തുടര്‍ന്നു വിശ്രമത്തിലാണ് രണ്‍വീര്‍. ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് താരം പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. രണ്‍വീറിനു പകരം ബോളിവുഡ് സൂപ്പര്‍ താരം ഋത്വിക് റോഷന്‍ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

0 comments:

Post a Comment