വെള്ളം കൊടുക്കുന്നത് ദക്ഷിണാഫ്രിക്കന്‍ നായകന്‍, ചെന്നൈ ഒരു ടീം മാത്രമല്ല



ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മറ്റേതൊരു ഐപിഎല്‍ ടീമിനേയും പോലൊരു സാധാരണ ടീമല്ല. കളിക്കാര്‍രും ആരാധകര്‍രും തങ്ങളൊരു കുടുംബമാണെന്ന് തോന്നിപ്പിക്കും വിധമുളള വൈകാരിക ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു ടീമാണ്.  ടീം തെരഞ്ഞെടുപ്പ് മുതല്‍ ഇക്കാര്യം തെളിക്കുന്ന നിരവധി അനുഭവങ്ങല്‍ ചെന്നൈയില്‍ നിന്നും ക്രിക്കറ്റ് ലോകത്തിന് ഉണ്ടായി. ഐപിഎല്ലില്‍ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുമ്പോള്‍ ഹ്യദയം കൊണ്ട് സ്വീകരിക്കാന്‍ ദശലക്ഷകണക്കിന് ആരാധകര്‍ ഒരു ടീമിന് ഉണ്ടാകുന്നത് ഇത് കൊണ്ട് കൂടിയാണ്.  കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരെ മൈതാനത്ത് ചെന്നൈ താരങ്ങള്‍ തകര്‍ത്താടുമ്പോള്‍ ബൗണ്ടറി ലൈനിനരികെ കുടിവെള്ളവുമായി നിന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ചെന്നൈ താരമായ ഡൂപ്ലെസി ഓസീസ് പരമ്പരക്കിടെ വിരലിലേറ്റ പരിക്കുകാരണം ആദ്യ രണ്ടു മത്സരങ്ങള്‍ക്കും ഇറങ്ങിയിരുന്നില്ല.  എന്നാല്‍ തന്റെ സഹതാരങ്ങളെ പ്രചോദിപ്പിക്കാന്‍ കുടിവെള്ളവുമായി ഗ്രൗണ്ടിലിറങ്ങുകയായിരുന്നു ഡുപ്ലെസിസ്. ഇന്ത്യന്‍ താരം പ്രഖ്യാന്‍ ഓജയാണ് ഡുപ്ലെസിസിന്‍രെ ഈ സ്‌പോട്‌സ്മാന്‍ സ്പിരിറ്റ് ക്രിക്കറ്റ് ലോകത്തിന് മുന്നിലെത്തിച്ചത്. ട്വിറ്റലൂടെയാണ് ഓജ ഈ ചിത്രം പങ്കുവെച്ചത്മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയെ തോല്‍പിച്ചിരുന്നു. കൊല്‍കത്ത മുന്നോട്ട് വെച്ച 202 റണ്‍സ് വിജയലക്ഷ്യം ചെന്നൈ മറികടക്കുകയായിരുന്നു. ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ചെന്നൈയുടേത്.

0 comments:

Post a Comment