കളിചിരിയും കുസൃതികളുമായി കിങ് ഖാനും സിവ ധോണിയും



ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ട് കളിയില്‍ രണ്ട് ജയവുമായി തങ്ങളുടെ തിരിച്ചുവരവ് ഗംഭീരമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുമ്പോള്‍ ഐപിഎല്ലില്‍ വമ്പന്മാരായ രണ്ട് ടീമുകളോടും ജയിച്ചു കയറിയ ചെന്നൈ ഇത്തവണ കിരീട സാധ്യത തങ്ങള്‍ക്കുമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു.  അവസാന ഓവര്‍വരെ ആവേശം നീണ്ടുനിന്ന് പോരിലാണ് കൊല്‍ക്കത്തയെ ചെന്നൈ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചത്. ചെപ്പോക്കില്‍ നടന്ന പൊരിഞ്ഞ പോര് ക്രിക്കറ്റ് ലോകത്തെ മൊത്തം ആവേശത്തിലാക്കിയെങ്കിലും ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ താരമായത്. കൊല്‍ക്കത്ത ടീമുടമ ഷാരൂഖ് ഖാനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവയും ഒരുമിച്ചുള്ള ചിത്രങ്ങള്‍.  മലയാളം പാട്ടുപാടി സോഷ്യല്‍ മീഡിയയെ കയ്യിലെടുത്ത സിവ ധോണിയുടെ കിങ്ഖാനുമൊപ്പമുള്ള കളിചിരിയുടെയും കുസൃതിത്തരങ്ങളുടെയും ഫോട്ടോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.  സ്വന്തം ടീമിന്റെ തോല്‍വിയില്‍ ആശ്വാസമേകിയും സിവ ധോണിയെ കണ്ടതിന്റെ സന്തോഷം കിങ് ഖാന്‍ പങ്കുവെക്കുകയും കൂടി ചെയ്തതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി

0 comments:

Post a Comment