മുംബൈ: റെക്കോര്‍ഡുകള്‍ തകര്‍പ്പെടാനുള്ളതാണ് എന്നാണല്ലോ പറയാറുള്ളത്. എന്നാല്‍ ചില റെക്കോര്‍ഡുകള്‍ ഒരിക്കലും തകരില്ല എന്നതാണ് വാസ്തവം. ഐപിഎല്ലിലുമുണ്ട് ഇതുപോലെ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചില റെക്കോര്‍ഡുകള്‍. വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളുമെല്ലാം ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഐപിഎല്‍ നിലനില്‍ക്കുന്നിടത്തോളം കാലം തകരില്ലെന്നു ഉറപ്പുള്ള റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം. ആദ്യ സെഞ്ച്വറി ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നി കന്നി സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ന്യൂസിസലന്‍ഡ് വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ പേരിലാണ്. 2018ലെ പ്രഥമ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയായിരുന്നു താരത്തിന്റെ ചരിത്രനേട്ടം. ഉദ്ഘാടന മല്‍സരത്തില്‍ വെറും 73 പന്തില്‍ 158 റണ്‍സ് വാരിക്കൂട്ടിയാണ് മക്കുല്ലം ഐപിഎല്ലിനു പ്രതീക്ഷിച്ച തുടക്കം തന്നെ നല്‍കിയത്. ഈ മല്‍സരത്തില്‍ കൊല്‍ക്കത്ത 140 റണ്‍സിന് റോല്‍ ചാലഞ്ചേഴ്‌സിനെ തരിപ്പണമാക്കുകയും ചെയ്തിരുന്നു. പാണ്ഡെയ്ക്കും അഭിമാനിക്കാം പുതിയ സീസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിക്കുന്ന ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമിലെ അംഗമായ മനീഷ് പാണ്ഡെയും ഒരു റെക്കോര്‍ഡിന് അവകാശിയാണ്. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് പാണ്ഡെയുടെ പേരിലുള്ളത്. 2009ല്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സീസണിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുന്‍ ടീം ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടി താരം മൂന്നക്കം കടന്നത്. മല്‍സരത്തില്‍ 73 പന്തില്‍ പാണ്ഡെ 114 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തിരുന്നു. അഞ്ച് വിക്കറ്റ് നേട്ടം ഐപിഎല്ലില്‍ ആദ്യമായി അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ബൗളറെന്ന റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ താരം സൊഹൈല്‍ തന്‍വീറിന്റെ പേരിലാണ്. 2008ലെ പ്രഥമ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയായിരുന്നു തന്‍വീറിന്റെ ഗംഭീര പ്രകടനം. മെയ് നാലിനു ജയ്പൂരില്‍ നടന്ന മല്‍സരത്തില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു പേരെയാണ് തന്‍വീര്‍ പുറത്താക്കിയത്. അതേസമയം, അഞ്ചു വിക്കറ്റ് ക്ലബ്ബില്‍ അംഗമായ ആദ്യ ഇന്ത്യന്‍ ബൗളര്‍ ലക്ഷ്മിപതി ബാലാജിയാണ്. 2008ല്‍ തന്നെയായിരുന്നു ഇത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടിയാണ് 24 റണ്‍സിന്് ബാലാജി അഞ്ചു പേരെ പുറത്താക്കിയത്. ആദ്യ ഹാട്രിക് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ ബൗളര്‍ മാത്രമല്ല ഐപിഎല്ലില്‍ ആദ്യമായി ഹാട്രിക് നേടിയതും ലക്ഷ്മിപതി ബാലാജിയാണ്. അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയ അതേ കളിയില്‍ തന്നെയായിരുന്നു ബാലാജി ഹാട്രിക്കും പൂര്‍ത്തിയാക്കിയത്. 2008ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയിലെ അവസാന ഓവറിലാണ് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി താരം ഹാട്രിക്കിന് അവകാശിയായത്. സൂപ്പര്‍ ഓവര്‍ ആദ്യം ഐപിഎല്ലിലെ ഒരു മല്‍സരം സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലൂടെ വിജയികളെ ആദ്യമായി കണ്ടെത്തിയത് രണ്ടാം സീസണിലാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളിയാണ് ഡ്രോ ആയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ആറു വിക്കറ്റിന് 150 റണ്‍സ് നേടിയപ്പോള്‍ കൊല്‍ക്കത്തയുടെ ഇന്നിങ്‌സും ഇതേ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഒരു വിക്കറ്റിന് 15 റണ്‍സാണ് നേടിയത്. എന്നാല്‍ വെറും നാലു പന്തില്‍ 18 റണ്‍സ് അടിച്ചുകൂട്ടി യൂസഫ് പത്താന്‍ രാജസ്ഥാനു ജയം നേടിക്കൊടുത്തു ഇനിയുമുണ്ട് നാഴികക്കല്ലുകള്‍ ഐപിഎല്ലില്‍ ആദ്യമായി ഡക്കായി പുറത്തായ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ ബാലചന്ദ്ര അഖിലിന്റെ പേരിലാണ്. അജിത് അഗാര്‍ക്കറാണ് അഖിലിനെ റണ്ണെടുക്കും മുമ്പ് പുറത്താക്കിയത്. ആദ്യ റണ്‍സ്: ഐപിഎല്ലിലെ ആദ്യ റണ്‍സ് സൗരവ് ഗാംഗുലിയുടെ പേരിലാണ്. ലെഗ്‌ബൈയുടെ രൂപത്തിയാലിരുന്നു ഈ റണ്‍സ്. ആദ്യ ബൗണ്ടറി, സിക്‌സര്‍- ആദ്യത്തെ ബൗണ്ടറിയും സിക്‌സറും നേടിയത് ബ്രെന്‍ഡന്‍ മക്കുല്ലമാണ്. സഹീര്‍ ഖാനായിരുന്നു ബൗളര്‍. ആദ്യ പുറത്തായ താരം: ആദ്യം പുറത്തായ താരം സൗരവ് ഗാംഗുലിയാണ്. സഹീര്‍ ഖാന്റെ ബൗളിങില്‍ ജാക്വിസ് കാലിസാണ് ദാദയെ പിടികൂടിയത്. ആദ്യ ഗോള്‍ഡന്‍ ഡെക്ക്: നേരിട്ട ആദ്യ പന്തില്‍ പുറത്തായ താരം ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസം ചാമിന്ദ വാസാണ്. അജിത് അഗാര്‍ക്കറിന്റെ ബൗളിങില്‍ ഗാംഗുലിയാണ് വാസിന്റെ ക്യാച്ചെടുത്തത്. ആദ്യ മെയ്ഡന്‍- അപൂര്‍വ്വമായി മാത്രമേ ഐപിഎല്ലില്‍ മെയ്ഡന്‍ ഓവറുകള്‍ ഉണ്ടാവാറുള്ളൂ. ആദ്യമായി മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ബൗളര്‍ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളിയിലാണ് ഒരു വിക്കറ്റിനൊപ്പം മെയ്ഡന്‍ ഓവറും അദ്ദേഹം ചെയ്തത്.
അന്നും എന്നും നമ്പര്‍ വണ്‍!! ഇനിയാരും തകര്‍ക്കില്ല ഈ റെക്കോര്‍ഡുകള്‍...
April 05, 2018
No Comments

0 comments:
Post a Comment