ഇവിടെ നിന്നു തന്നെ കാണണം... മാരക ഫീല്‍



മുംബൈ: കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ ക്രിക്കറ്റ് പൂരം വന്നെത്തി. ഐപിഎല്ലിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമാണ്. വിലക്ക് കഴിഞ്ഞ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ മടങ്ങിയെത്തുന്നതും ഈ സീസണിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്.  എട്ടു ടീമുകളാണ് ഐപിഎല്‍ കിരീടം മോഹിച്ച് പാഡണിയുന്നതെങ്കിലും 10 വേദികള്‍ ടൂര്‍ണമെന്റിനു വേദിയാവുന്നുണ്ട്. ബെംഗളൂരു, ദില്ലി, ഹൈദരാബാദ്, ജയ്പൂര്‍, ഇന്‍ഡോര്‍, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, ചെന്നൈ, പൂനെ എന്നിവയാണ് വേദികള്‍. ഇവയില്‍ ഏറ്റവും പ്രശസ്തമായ അഞ്ചു സ്റ്റേഡിയങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ബോളിവുഡ് ബാദ്ഷാ ഷാഖൂഖ് ഖാന്റെ ടീമും മുന്‍ ചാംപ്യന്മാരുമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഹോംഗ്രൗണ്ടാണ് കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം. ഐപിഎല്ലിനു മുമ്പ് തന്നെ ഇന്ത്യന്‍ ടീമിന്റെ നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കു ഇവിടെ വേദിയായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ സ്റ്റേഡിയം കൂടിയാണിത്. 68,000 കാണികളെ ഉള്‍ക്കൊള്ളിക്കാനുള്ള ശേഷി ഈഡന്‍ ഗാര്‍ഡന്‍സിനുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയം കൂടടിയാണിത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സ് ശരിക്കുമൊരു ഉല്‍സവത്തിന്റെ പ്രതീതിയിലാവും. കോര്‍ബോ ലോര്‍ബോ ജീത്ത് ബോല്‍ എന്ന് ആരാധകരുടെ ആര്‍പ്പുവിളി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കാറുണ്ട്. തങ്ങളുടെ പ്രിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ടീം വിട്ടെങ്കിലും പുതിയ നായകന്‍ ദിനേഷ് കാര്‍ത്തികിനു കീഴില്‍ പുതിയ സീസണിലും കൊല്‍ക്കത്തയ്ക്കു പ്രചോദനമേകാന്‍ ആരാധകര്‍ ഒഴുകിയെത്തുംസവായ് മാന്‍സിങ് സ്‌റ്റേഡിയം, രാജസ്ഥാന്‍ റോയല്‍സ് പ്രഥമ ഐപിഎല്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ഹോംഗ്രൗണ്ടാണ് ഹോംഗ്രൗണ്ടാണ് ജയ്പൂരിലുള്ള സാവായ് മാന്‍സിങ് സ്റ്റേഡിയം. 25,000 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന സ്റ്റേഡിയമാണിത്. സവായ് മാന്‍സിങ് രണ്ടാമന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട സ്റ്റേഡിയമാണിത്. 2016ല്‍ സംസ്ഥാനത്തു പ്രളയമുണ്ടായപ്പോള്‍ മുംബൈ തങ്ങളുടെ ഹോംഗ്രൗണ്ടായി തിരഞ്ഞെടുത്തത് ഈ സ്‌റ്റേഡിയത്തെയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഐപിഎല്ലില്‍ റോയല്‍സ് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നിശബ്ധമായ സവായ് മാന്‍സിങ് സ്‌റ്റേഡിയം ഇത്തവണ തങ്ങളുടെ ടീമിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്. റോയല്‍സിന്റെ ഈ സീസണിലെ മല്‍സരങ്ങള്‍ക്ക് സ്‌റ്റേഡിയം കടുംനീലയില്‍ മുങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.

0 comments:

Post a Comment