മത്സരങ്ങള്‍ തടഞ്ഞേക്കും




ചെന്നൈ: ഐപിഎല്‍ പതിനൊന്നാം സീസണിന് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തമിഴ്‌നാട്ടില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധമറിയിക്കുന്നതിനുള്ള മാര്‍ഗമായി ഐപിഎല്‍ മത്സരങ്ങള്‍ തടയാനാണ് സമരക്കാരുടെ തീരുമാനം.  കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതിന് തമിഴ് സിനിമ ലോകത്ത് നിന്നും വരെ പിന്തുണ ലഭിക്കുന്നുണ്ട്.  ഏപ്രില്‍ 10ന് ചെന്നൈയില്‍ നടക്കുന്ന മല്‍സരം ബഹിഷ്‌കരിച്ച് പ്രതിഷേധം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന ്അഭിപ്രായവും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായി.  ഐപിഎല്‍ മല്‍സരം റദ്ദാക്കണമെന്നും എതിര്‍പ്പ് അവഗണിച്ചു നടത്തിയാല്‍ വന്‍ പ്രതിഷേധമുയര്‍ത്തുമെന്നും ചില തീവ്ര തമിഴ് സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനെ പിന്തുണച്ചു സംവിധായകന്‍ ഭാരതി രാജയും രംഗത്തെത്തി.  മല്‍സരം ബഹിഷ്‌കരിച്ചു പ്രതിഷേധം ലോക ശ്രദ്ധയിലെത്തിക്കാമെന്ന ആശയം മുന്നോട്ടുവച്ചത് സംവിധായകന്‍ ജയിംസ് വസന്തനാണ്. തമിഴ്‌നാട്ടിലെ ഏഴരക്കോടി ജനങ്ങള്‍ക്കുവേണ്ടി ഇതിനകം ടിക്കറ്റെടുത്ത അര ലക്ഷം പേര്‍ ഈ ത്യാഗം സഹിക്കണമെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ഇരുപക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയും കൊഴുക്കുകയാണ്.  രണ്ടു വര്‍ഷത്തെ വിലക്കിനുശേഷമാണു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിലേക്കു തിരിച്ചുവരുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആദ്യ ഹോം മല്‍സരം

0 comments:

Post a Comment