ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായാണ് റാഞ്ചിക്കാരന്‍ മഹേന്ദ്ര സിങ് ധോണിയെ വിലയിരുത്തുന്നത്. ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേര് താരത്തിന് ലഭിച്ചതും ക്യാപ്റ്റന്‍സിയിലുള്ള മികവുകൊണ്ടാണ്. സഹതാരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും ബാറ്റിങ്ങിലും കീപ്പിങ്ങിലും താരം പുലര്‍ത്തുന്ന മികവ് ക്രക്കറ്റ് ലോകത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. ജൂനിയര്‍ താരങ്ങള്‍ക്ക് ധോണി നല്‍കുന്ന പ്രചോദനമാണ് ധോണിയുടെ ഹൈലൈറ്റ്. വിദേശ താരങ്ങള്‍ വരെ ധോണിക്കൊപ്പം കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് ഐപിഎല്‍ പ്രമാണിച്ച് നയം വ്യക്തമാക്കുന്നത് ധോണിക്ക് മാത്രമുള്ള പ്രത്യേകതയാണ്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ കപ്പിത്താന്‍ കുപ്പായം ഇത്തവണയും ധോണിക്ക് തന്നെയാണ്. ടീമിന്റെ പരിശീലനം ചെന്നൈയില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പരീശലനത്തിനിടയില്‍ ധോണി ഫുട്‌ബോള്‍കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും താനൊരു സംഭവം തന്നെയെന്ന് വ്യക്തമാക്കുന്നതാണ് ധോണിയുടെ വീഡിയോ. കാലുകളിലൂടേയും ഹെഡ്ഡറുകളിലൂടേയും പന്ത് താഴേ പോകാതെ കളിക്കുന്ന ധോണിയും ചെന്നൈ കോച്ചിങ് സ്റ്റാഫ് അംഗം തൊമി സിംസെക്കുമാണ് ഡിയോയില്‍. ധോണിയെ ക്രിസ്റ്റിയാനോയുമായി താരതമ്യം ചെയ്താണ് ചെന്നൈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സിആര്‍7 അല്ല ഇത് എംഎസ്7 എന്നാണ് വീഡിയോ പങ്കുവെച്ച് ചെന്നൈ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്
ധോണി ഇനി വെറും ധോണിയല്ല,
April 05, 2018
No Comments

0 comments:
Post a Comment