ഐപിഎല്ലിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്നും സ്റ്റാര്‍ ബോളര്‍ കഗിസെ റബാഡ പരിക്കേറ്റ് പുറത്ത്. ദക്ഷിണാഫ്രിക്കയുടെ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും പരിക്ക് അലട്ടിയിരുന്ന താരത്തിന് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.താരത്തിന്റെ നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമാണെന്നും ഭേദമായി കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ഐപിഎല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു മാസം പരിപൂര്‍ണ വിശ്രമത്തിന് ശേഷം മാത്രമാണ് താരത്തിന് ശാരീരിക വ്യായാമങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കുകയൊള്ളൂവെന്ന് ഡല്‍ഹി മാനേജര്‍ ഡോ. മുഹമ്മദ് മൊസീജി വ്യക്തമാക്കി. ജൂലൈയില്‍ ശ്രീലങ്കയ്ക്കതെിരേ നടക്കുന്ന മത്സരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താരത്തിന് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.4.2 കോടി രൂപയ്ക്കാണ് ഡല്‍ഹി ഇത്തവണ താരത്തെ നിലനിര്‍ത്തിയത്. ഇതോടെ, ട്രെന്‍ഡ് ബോള്‍ട്ടിനൊപ്പം പുതിയ വിദേശ ബോളറായിരിക്കും ഡല്‍ഹി കുപ്പായമണിയുക. ഇക്കാര്യത്തില്‍ ഡല്‍ഹി വ്യക്തത വരുത്തിയിട്ടില്ല.
ഡല്‍ഹിക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ് സൂപ്പര്‍ താരം പുറത്ത്
April 05, 2018
No Comments

0 comments:
Post a Comment