ബാംഗ്ലൂരിന് പ്രശ്നം ഗുരുതരം!



താരസമ്പന്നമാണ് ബാംഗ്ലൂര്‍ ടീം. ഐ പി എല്ലില്‍ ഏറ്റവുമധികം പണം വാരിയെറിഞ്ഞ ടീമുകളില്‍ ഒന്നുകൂടിയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. എന്നാല്‍ ഐ പി എല്ലിലെ ദക്ഷിണാഫ്രിക്കയാണ് ബാംഗ്ലൂര്‍ എന്നും ആരാധകര്‍ പറയാറുണ്ട്. അതേസമയം, ലോകോത്തര താരനിരയുണ്ടായിട്ടും ഒരു കിരീടം സ്വന്തമാക്കാന്‍ ടീമിന് ഇുവരെ കഴിഞ്ഞിട്ടില്ല.  ഐ പി എല്‍ ആദ്യസീസണില്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം പച്ചതൊട്ടില്ല. ടീമിന്റെ മുതലാളിയായ വിജയ്മല്യ ടീമിനെതിരെ പരസ്യമായി രംഗത്തുവന്നു. ലോകോത്തര താരങ്ങളുണ്ടായിട്ടും അവരാരും മികച്ച പ്രകടനം പുറത്തെടുത്തില്ല എന്ന വിമര്‍ശമാണ് മല്യ നടത്തിയത്.  രണ്ടാം സീസണില്‍ കെവിന്‍ പീറ്റേഴ്‌സണിന്റെ നായകത്വത്തില്‍ ഇറങ്ങിയ ടീമിനും രക്ഷയുണ്ടായില്ല. എന്നാല്‍ പിന്നീട് നായകസ്ഥാനം അനില്‍ കുംബ്ലെ ഏറ്റെടുക്കുകയായിരുന്നു. സെമിയില്‍ കരുത്തരായ ചെന്നൈയെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് അടിയറവു പറയുകയായിരുന്നു.  തുടര്‍ന്ന് 2011 ലും ഫൈനലില്‍ എത്തിയെങ്കിലും ടീം ചെന്നൈയോട് പരാജയപ്പെട്ടു. 2012-14 സീസണുകളില്‍ ടീം ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.2015 ല്‍ ബദ്ധവൈരികളായ ചെന്നൈയോട് ടീം വീണ്ടും തോല്‍വി ഏറ്റുവാങ്ങി. എട്ടാം എഡിഷനിലും കഥ മറിച്ചായില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് വീണ്ടും പരാജയപ്പെടാനായിരുന്നു ബാംഗ്ലൂരിന്റെ വിധി.  ഇത്തവണയും നായകന്‍ കോഹ് ലിയേയും ഡിവില്ലിയേഴ്‌സിനേയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും ടീം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സീസണിന്റെ ആദ്യമത്സരങ്ങളില്‍ സ്റ്റാര്‍ താരങ്ങളായ വിരാടിനും എബിഡിയ്ക്കും പരിക്ക് തിരിച്ചടിയായേക്കും. വാട്‌സണായിരിക്കും അപ്പോള്‍ ടീമിന്റെ ചുമതല. ഇത്തവണയേലും തങ്ങളുടെ ഭാഗ്യദോഷം മാറി ടീം കിരീടംമുയര്‍ത്തുമെന്നാണ് ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്

0 comments:

Post a Comment