സ്മിത്തും വാർണറും തിരിച്ചു വരും മലക്കം മറിഞ്ഞ് ക്രിക്കറ്റ് ആസ്‌ട്രേലിയ,



സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ താരങ്ങള്‍ക്ക് ശിക്ഷ വിധിച്ച നടപടിയില്‍ മലക്കം മറിഞ്ഞ് ക്രിക്കറ്റ് ആസ്‌ട്രേലിയ. വിവാദത്തില്‍ സസ്‌പെന്‍ഷനിലായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ബാന്‍ക്രോഫ്റ്റിനും പിന്തുണയുമായി ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.  മൂവര്‍ക്കും നല്‍കിയ ശിക്ഷ കുറച്ചുകൂടിപ്പോയെന്ന് എ.സി.എ പ്രസിഡണ്ട് ഗ്രെഗ് ഡൈര്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ നടപടിയില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ നടപടി ശരിയായിരുന്നു. പക്ഷെ ചിലപ്പോള്‍ നമ്മള്‍ ക്രൂരമായ ശിക്ഷാ നടപടിയിലേക്ക് കടക്കേണ്ട അവസ്ഥയിലേക്ക് കടന്നുപോകും.’താരങ്ങള്‍ ചെയ്ത കുറ്റത്തിനു ആനുപാതികമായ ശിക്ഷയല്ല അവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും നടപടികള്‍ പുനരാലോചന വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുമുന്‍പ് സമാന കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് ഇത്ര കഠിനമായ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഡൈര്‍ പറഞ്ഞു.  ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ പിടിച്ചുലക്കിയ സംഭവം. പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നതിനായി ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ ടി.വി സ്‌ക്രീനില്‍ തെളിഞ്ഞതോടെയാണ് സംഭവം പുറത്തായത്. പിന്നാലെ സംഭവം നേരത്തെ അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി നായകന്‍ സ്മിത്തും രംഗത്തെത്തിവിഷയത്തില്‍ സര്‍ക്കാരും രാജ്യത്തെ കായിക മന്ത്രാലയവും ക്രിക്കറ്റ് ഓസ്ട്രേലിയയും കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് സ്മിത്തിന് രാജിവെക്കേണ്ടി വന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തിനൊടുവില്‍ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കുകയും ബാന്‍ക്രോഫ്ടിനു ഒമ്പത് മാസത്തെ വിലക്കും സമിതി പ്രഖ്യാപിക്കുകയായിരുന്നു

0 comments:

Post a Comment