ടീം ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശരാക്കുന്ന തീരുമാനവുമായി ബിസിസിഐ. ഇപ്പോള്‍ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കേണ്ടെന്നും, അതിന്റെ ഗുണവും ദോഷവും കൃത്യമായി പഠിച്ചതിന് ശേഷം മാത്രം മത്സരം നടത്തുന്ന കാര്യം പരിഗണിക്കാമെന്നും ബിസിസിഐ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ രാജ്‌കോട്ടിലോ ഹൈദരാബാദിലോ വെച്ച് ഈ വര്‍ഷം അവരുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുമായും നായകന്‍ വിരാട് കോഹ്‌ലിയുമായും നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും ഡേ-നൈറ്റ് ടെസ്റ്റിന്റെ കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുക്കുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പകല്‍രാത്രി ടെസ്റ്റ് കളിക്കുന്നതിനോട് ഇരുവര്‍ക്കും വലിയ താല്പര്യമില്ലെന്നാണ് സൂചന. ഫ്‌ലഡ് ലൈറ്റിനടിയില്‍ എത്ര സെഷന്‍ കളിക്കും എന്ന കാര്യത്തിലാണ് കോഹ്‌ലി ആശങ്ക പ്രകടിപ്പിക്കുന്നത്. ലൈറ്റിന് കീഴെ പിങ്ക് ബോളില്‍ കളിക്കുന്നത് അല്പം സാഹസമാണെന്നും, കൃത്യമായ പരിശീലനം നടത്താതെ ഇത്തരം മത്സരങ്ങള്‍ക്കിറങ്ങുന്നത് മണ്ടത്തരമാണെന്നുമാണ് ഇന്ത്യന്‍ നായകന്റെ പക്ഷം. നിലവില്‍ വെസ്റ്റിന്‍ഡീസിനെതിരെ കളിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഡേനൈറ്റ് ടെസ്റ്റ് മത്സരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാലും മറ്റൊരു തലവേദന ബിസിസിഐ യേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും കാത്തിരിക്കുന്നുണ്ട്. കാരണം വിന്‍ഡീസിനെതിരായ മത്സരത്തിന് സമ്മതം മൂളിയാല്‍ ഈ വര്‍ഷാവസാനം നടക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ഒരു മത്സരം ഡേ-നൈറ്റായി നടത്താനുള്ള ആവശ്യം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വെച്ചേക്കും. എന്നാല്‍ ഓസ്‌ട്രേലിയയിലെ കളി സമയം അനുസരിച്ച് ഒന്നിലധികം സെഷനുകള്‍ ഫ്‌ലഡ് ലൈറ്റിന് കീഴിലാകും നടക്കുക. മികച്ച പരിശീലനം നടത്താതെ ഇത്തരം മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് കളിക്കാനും കഴിയില്ല. എന്നാല്‍ വിന്‍ഡീസുമായുള്ള ഡേ-നൈറ്റ് മത്സരം തല്‍ക്കാലത്തേക്ക് മാറ്റി വെക്കുകയാണെങ്കില്‍ ഓസീസ് ഇത് പോലൊരു ആവശ്യം മുന്നോട്ട് വെച്ചേക്കില്ല. അത് കൊണ്ടു തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം നീളാനാണ് സാധ്യത
ഡേ-നൈറ്റ് മത്സരം നിങ്ങൾ വോട്ട് ആർക്കു ?
April 03, 2018
No Comments

0 comments:
Post a Comment