ടെസ്റ്റ് പരമ്പരയ്‌ക്കെതിരെ കോഹ്ലി



ന്യൂഡല്‍ഹി: പകലും രാത്രിയുമായി ടെസ്റ്റ് മത്സരം സംഘടിപ്പിക്കാനുളള ബിസിസിഐയുടെ നീക്കത്തിനെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ അധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട എന്ന നിലപാടാണ് നായകന്‍ കോഹ്ലിയ്‌ക്കെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഡേ-നൈറ്റ് ടെസ്റ്റിനായി കൃത്യമായ പരിശീലനം താരങ്ങള്‍ക്ക് ലഭിക്കാത്തതും ഫ്‌ലഡ് ലൈറ്റില്‍ എത്ര സെഷന്‍ കളിക്കുമെന്ന കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങളുമാണ് കോഹ്ലി ഇത്തരമൊരു നിലപാട് എടുക്കാന്‍ കാരണം.  ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയും വിന്‍ഡീസും തമ്മില്‍ പകല്‍- രാത്രി ടെസ്റ്റ് പരമ്പര സംഘടിപ്പിക്കുമെന്ന് ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ കൂടുതല്‍ ക്രിക്കറ്റ് പ്രേമികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാമെന്നാണ് ബിസിസിഐ കണക്കുകൂട്ടിയിരുന്നത്.  ഏപ്രില്‍ ഏഴിന് നടക്കുന്ന ഐപിഎല്‍ ഉദ്ഘാടനത്തിന് മുമ്പ് ഡേ-നൈറ്റ് ടെസ്റ്റ് സംബന്ധിച്ച സംശയങ്ങള്‍ ബിസിസിഐയുടെ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് താരങ്ങളും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അതേസമയം ഈ വര്‍ഷാവസാനം ഇന്ത്യയുമായി പകല്‍ രാത്രി ടെസ്റ്റ് കളിക്കാന്‍ താല്‍പര്യം കാണിച്ച് ഓസ്ട്രേലിയയും രംഗത്തെത്തിയിട്ടുണ്ട്

0 comments:

Post a Comment