അന്യഗ്രഹ ജീവി’ക്കൊപ്പമുള്ള ഹിറ്റ്മാന്റെ

ഐപിഎല്‍ പതിനൊന്നാം സീസണിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഐപിഎല്‍ ടീമുകള്‍. ഒരോരുത്തരും ചെറുപൂരത്തിന്റെ ചൂടിലേക്ക് ഊളിയിട്ടിരിക്കുകയാണ്. ഈ ചൂടില്‍ അല്‍പ്പം തമാശയുമായി ആരാധകരെ രസിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുപ്പര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ.ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ ചലഞ്ചിങ്ങില്‍ പങ്കെടുത്തു കൊണ്ടായിരുന്നു രോഹിത് ആരാധകരെ രസിപ്പിച്ച് രംഗത്തെത്തിയത്. ഡാന്‍സ് ഏറ്റെടുത്ത ആരാധകര്‍ താരത്തിന്റെ തമാശയില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്. അന്യഗ്രഹ ജീവിക്കൊപ്പമുള്ള രോഹിത്തിന്റെ ഡാന്‍സ് കാഴ്ചക്കാരില്‍ ഏറെ കൗതുകവും ചിരിയും പടര്‍ത്തും. രോഹിത്തിന്റെ പാത പിന്തുടര്‍ന്ന് കൂടുതല്‍ താരങ്ങളും ചലഞ്ചിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ഐപിഎല്ലിലേക്ക് ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണ്. ഈ മാസം ഏഴിനാണ് മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ ഐപിഎല്ലിന് എത്തുന്നത്. മെയ് 27ന് മുംബൈയില്‍ വെച്ച് തന്നെയാണ് ഐ പി എല്‍ ഫൈനലും നടക്കുക


0 comments:

Post a Comment