ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹന്നാസ്ബര്‍ഗില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ പതറുന്നു. 612 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ നാലാം കളി നിര്‍ത്തുമ്പോള്‍ 88-3 എന്ന നിലയിലാണ്. ഏഴ് റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും 23 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍സ്‌കോബുമാണ് ക്രീസില്‍. മാറ്റ് റെന്‍ഷോ (5) ഉസ്മന്‍ (7) ജോ ബേര്‍ണ്‍സ് (42) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. മോര്‍ക്കല്‍ (2) കേശവ് മഹാരാജ് എന്നിവര്‍ക്കാണ് വിക്കറ്റ്. 7 വിക്കറ്റുകള്‍ കയ്യിലിരിക്കേ, വിജയത്തിന് 524 റണ്‍സ് അകലെയാണ് ഓസ്ട്രേലിയ.നാലാം ദിനം ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ 134 ന് മൂന്ന് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ക്രീസിലുണ്ടായിരുന്ന ഡീന്‍ എല്‍ഗറും ഡു പ്ലെസിസും ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. ഒസിസ് ബൗളര്‍മാര്‍ക്ക് അവര്‍ക്ക് മേല്‍ കാര്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല. എല്‍ഗര്‍ പതുക്കെയാണ് കളിച്ചതെങ്കില്‍ മറുവശത്ത് ഡു പ്ലെസിസ് മികച്ച ഫോമിലായിരുന്നു. ഓപ്പണറായി ഇറങ്ങിയ എല്‍ഗറിന് മുമ്പ് ഡു പ്ലെസിസ് അര്‍ധസെഞ്ചുറി കുറിക്കുകയും ചെയ്തു. പിന്നാലെ സിക്സറടിച്ച് എല്‍ഗര്‍ ആഘോഷമായി അമ്പതു കടന്നുനാലാം വിക്കറ്റില്‍ 170 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. ഡുപ്ലസിസ് 120 റണ്‍സും എല്‍ഗര്‍ 81 റണ്‍സും നേടി. ഡുപ്ലസിസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ എത്തിയ വെര്‍ണന്‍ ഫിലാന്‍ഡറും തെംബ ബാവുമയും ഏകദിനശൈലിയിലാണ് ബാറ്റ് വീശിയത്. ഫിലാന്‍ഡര്‍ 33 റണ്‍സെടുത്തും ബാവുമ 35 റണ്‍സെടുത്തും നില്‍ക്കവേ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഡി കോക്ക് നാല് റണ്‍സ് നേടി പുറത്തായി.ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 488 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഓസീസിന് ആദ്യമേ തന്നെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 110 ന് ആറ് എന്ന നിലയില്‍ നില്‍ക്കെ ക്യാപ്റ്റന്റെ പ്രകടനവുമായി ടിം പെയിന്‍ ഓസ്ട്രേലിയയെ കൈപിടിച്ച് മുന്നോട്ട് നയിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ട് പെയിന്‍ പടുത്തുയര്‍ത്തി. 221 റണ്‍സിന് മുഴുവന്‍ താരങ്ങളും കൂടാരം കയറി. പിന്നാലെ ഓസീസിനെ ഫോളോ ഓണിന് വിടാതെ ദക്ഷിണാഫ്രിക്ക ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. സെഞ്ചുറി നേടിയ ഐഡന്‍ മാര്‍ക്രവവും അര്‍ധസെഞ്ചുറി കുറിച്ച ഡിവില്ലിയേഴ്സും തെംബ ബാവുമയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്
റണ്‍മല കയറ്റത്തില്‍ മുനമ്പൊടിഞ്ഞ് ഓസീസ്
April 02, 2018
No Comments

0 comments:
Post a Comment