7 സിക്‌സ്, ചെന്നൈയ്ക്കായി വെടിക്കെട്ടുമായി റെയ്‌ന



ഐപിഎല്ലില്‍ തലയും അരയും മുറുക്കി തിരിച്ച് വരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് ചെന്നെ സൂപ്പര്‍ കിംഗ്‌സ്. രണ്ട് വര്‍ഷം സൃഷ്ടിച്ച വിടവ് ഒരിക്കലും ലീഗില്‍ തങ്ങളെ ബാധിക്കരുതെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരുങ്ങുന്നത്.  ഇതിനായി തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വിവിധ തരത്തിലുളള പരിശീലന പരുപടികളാണ് ടീം നടത്തുന്നത്. ചെന്നൈ ടീമിന്റെ പരിശീലനം കാണാന്‍ തന്നെ നൂറുകണക്കിന് ആരാധകരാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്.  കഴിഞ്ഞ ദിവസം ചെന്നൈ ടീം തന്നെ രണ്ട് ടീമായി കളിക്കളത്തിലിറങ്ങി. മഹേന്ദ്ര സിംഗ് ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്‌നയായിരുന്നു കളിക്കളത്തിലെ താരം. പരിശീലന മത്സരമായതില്‍ രണ്ട് ഇന്നിംഗ്‌സിലും റെയ്‌ന ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നു.  ആദ്യ ഇന്നിംഗ്‌സില്‍ 27 പന്തില്‍ 34 റണ്‍സ് ആയിരുന്നു റെയ്‌ന നേടിയിരുന്നതെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 27 പന്തില്‍ നിന്ന് ഏഴ് സിക്‌സ് അഠക്കം 24 റണ്‍സാണ് റെയ്‌ന അടിച്ച് കൂട്ടിയത്. സ്പിന്നര്‍മാരായ ഇമ്രാന്‍ താഹിറും കരണ്‍ ശര്‍മ്മയും മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.  ഏപ്രില്‍ ഏഴിനാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുക

0 comments:

Post a Comment