തേനീച്ചയെ കണ്ട് സ്റ്റംപിങ് മറന്ന് ഡി കോക്ക്; ട്രോളുമായി സോഷ്യല്‍ മീഡിയ



ജൊഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിനിടെ സംഭവിച്ച രസകരമായൊരു കാര്യം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു തേനീച്ചയെ ഭയന്ന് സ്റ്റംപിങ് മറന്നുപോയ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കാണ് ഇത്തവണ ട്രോളന്മാരുടെ ഇര്.  ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 30-ാം ഓവറിലായിരുന്നു സംഭവം. കേശവ് മഹാരാജ് എറിഞ്ഞ ബോള്‍ ക്രീസ് കടന്ന് ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷ് നേരിടുകയായിരുന്നു. പക്ഷേ ഷോണിന്റെ ബാറ്റില്‍ കൊളളാതെ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ കൈകളിലേക്ക് പോയി. ഈ സമയം ഡി കോക്കിന്റെ ഇടതു കൈയ്യില്‍ ഒരു തേനീച്ച പറന്നുവന്നിരുന്നു. ഇതു കണ്ട ഡി കോക്ക് ബോള്‍ വിട്ട് തേനീച്ചയെ കൈയ്യില്‍നിന്നും തട്ടി മാറ്റാന്‍ നോക്കി. അപ്പോഴേക്കും മാര്‍ഷ് തിരികെ ക്രീസിലെത്തിയിരുന്നു.വളരെ എളുപ്പത്തില്‍ വീഴ്ത്താമായിരുന്ന ഒരു വിക്കറ്റ് തേനീച്ചയെ ഭയന്ന് വിട്ടുകളഞ്ഞ ഡി കോക്കിനെ കളിയാക്കുകയാണ് ട്വിറ്റര്‍ ലോകം.

0 comments:

Post a Comment