മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരായ നടപടി സ്വാഗതാര്‍ഹമെന്ന് സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍. ക്രിക്കറ്റിന്‍റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന തീരുമാനമെന്നാണ് സച്ചിന്‍ നടപടിയെ വിശേഷിപ്പിച്ചത്. നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ‌്‌മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും വിലക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്‌ടൗണ്‍ ടെസ്റ്റില്‍ ബന്‍ക്രോഫ്റ്റ് പന്തില്‍ കൃതിമം കാണിക്കുന്നത് ടിവി ക്യാമറകളില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്. പിന്നാലെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ തന്നെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെ താരങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ബന്ധിതമാവുകയായിരുന്നു അച്ചടക്കനടപടിക്ക് മുന്നോടിയായി താരങ്ങളെ നാട്ടിലേക്ക് മടക്കിയയച്ചിരുന്നു. ഇതിനു ശേഷമാണ് താരങ്ങള്‍ക്കെതിരായ വിലക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. പിന്നാലെ സ്മിത്തിനേയും വാര്‍ണറേയും ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ബിസിസിഐ വിലക്കുകയും ചെയ്തു. ഐപിഎല്‍ 11-ാം സീസണ്‍ നഷ്ടപ്പെടുന്നതോടെ 2.5 മില്ല്യണ്‍ ഡോളര്‍ വരുമാനമാണ് ഇരുവര്‍ക്കും നഷ്ടമാക്കുന്നത്.
ക്രിക്കറ്റിന്‍റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന തീരുമാനമെന്നാണ്
April 01, 2018
No Comments

0 comments:
Post a Comment