സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ്



പന്തിൽ കൃത്രിമം കാണിക്കാൻ സഹായിച്ചതില്‍ നടപടി നേരിടുന്ന സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗൈരേജില്‍ തള്ളി പിതാവ്. ദക്ഷിണാഫ്രിയ്ക്കെതിരായ മല്‍സരത്തില്‍ നടന്ന പന്ത് ചുരണ്ടല്‍ സ്മിത്തിന്റെ ക്രിക്കറ്റ് കരിയറിന് തന്നെ അനിശ്ചിതത്വത്തില്‍ ആക്കിയതിന് പിന്നാലെയാണ് സംഭവം. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാത്തിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് വ്യക്തമാക്കിയിരുന്നു.   എന്റെ എല്ലാ ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും മാപ്പു പറയുന്നു. സംഭവിച്ചതിന്റെയെല്ലാം ഉത്തരാവാദിത്തം എനിക്കാണ്. എന്റെ നേതൃത്വത്തിന് തെറ്റുപറ്റി. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി എന്തും ചെയ്യാന്‍ തയാറാണെന്നും വ്യക്തമാക്കിയ സ്മിത്തിനെ പത്രസമ്മേളനത്തില്‍ പിന്താങ്ങിയത് പിതാവ് മാത്രമായിരുന്നു. പിന്നീട് താരത്തിന് നേരെയുണ്ടായ നടപടി കൂടിപ്പോയെന്ന് പലരും വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ്  കിറ്റ് ഗാരേജില്‍ കൊണ്ടു തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ക്രിക്കറ്റ് ഇല്ലാതെയും മകന്‍ ജീവിക്കമെന്ന് സ്മിത്തിന്റെ പിതാവ് വ്യക്തമാക്കി. സംഭവിച്ച കാര്യങ്ങളില്‍ വേദനയുണ്ട് എന്നാല്‍ എല്ലാവരും കൂടി കുറ്റപ്പെടുത്തുമ്പോള്‍ മകന്‍ തകര്‍ന്ന് പോകുന്നത് കാണാന്‍ പറ്റില്ല. താന്‍ മകനൊപ്പമാണ്. 

0 comments:

Post a Comment