മുംബൈയ്ക്ക് സര്‍പ്രൈസ് ഓപ്പണിംഗ്



ഐ പി എല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ നായകനായുള്ള ടീം ഇത്തവണയും കപ്പുയര്‍ത്തുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ചെന്നൈയ്‌ക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം . ടീമിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ.  ഇന്ത്യയുടെ യുവതാരം ഇഷന്‍ കിഷന്റെയും വിന്‍ഡീസ് താരം ഇവിന്‍ ലൂയിസും ചേര്‍ന്ന് മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്യുമെന്നാണ് രോഹിത് സൂചിപ്പിക്കുന്നത്.് ‘ മുംബൈയ്ക്കായി ആരു ഓപ്പണ്‍ ചെയ്യുമെന്ന് പറയുന്നില്ല. അത് സര്‍പ്രൈസായി ഇരിക്കട്ടെ. ഇവിനും ഇഷനും മികച്ച താരങ്ങളാണ്, കരുത്തുറ്റ മിഡില്‍ഓഡറാണ് ഞങ്ങള്‍ക്കുള്ളത്. ‘ മുംബൈയില്‍ ചെന്നൈയുമായുള്ള മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്.  ലെന്‍ഡില്‍ സിമ്മണ്‍സ്, പാര്‍ത്ഥിവ് പട്ടേല്‍, ജോസ് ബട്ട്ലര്‍ തുടങ്ങിയ താരങ്ങളായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇത്തവണ ഇവരെയാരും ടീം ലേലത്തില്‍ സ്വന്തമാക്കിയിരുന്നില്ല.ഇഷന്‍ 16 ഐ പി എല്‍ മത്സരങ്ങളില്‍ നിന്നായി 319 റണ്‍സാണ്  നേടിയിട്ടുള്ളത്. ലൂയിസിനിത് കന്നിയങ്കമാണ് ഐ പി എല്ലില്‍

0 comments:

Post a Comment