ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാസ്റ്റര്‍മൈന്‍ഡ് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറിന്റെത്. സാന്‍ഡ്‌പേപ്പര്‍ അടക്കം എത്തിച്ച് തിരക്കഥ മുഴുവനും തയാറാക്കിയത് വാര്‍ണറിന്റെ ബുദ്ധിയിലാണ്. ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും അദ്ദേഹം വാര്‍ണറെ വിലക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ഒരു ജൂനിയര്‍ താരത്തെ കൊണ്ട് ഇത്തരം പ്രവര്‍ത്തി ചെയ്യപ്പിച്ചതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതരെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുന്നത്. സാന്‍ഡ് പേപ്പര്‍ എത്തിച്ച് ബാന്‍ക്രോഫ്റ്റിന് പന്തില്‍ കൃത്രിമം കാണിക്കുന്ന രീതിയ വാര്‍ണര്‍ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ‘സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാത്തിനും മാപ്പ് പറയുന്നുവെന്നും വാര്‍ണര്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ കുറ്റ സമ്മതം നടത്തിയിരുന്നു. കളിയിലേക്ക് മടങ്ങിയെത്തി നിങ്ങളുടെ സ്നേഹവും ആദരവും തിരിച്ചുപിടിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിനുവേണ്ടി വീണ്ടും കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വാര്‍ണര്‍ പറഞ്ഞു. ‘ താന്‍ ഇന്നെത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലെ മൂന്നാം ദിവസം അരങ്ങേറിയ സംഭവങ്ങുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വേണ്ടിയാണ്. വിലക്ക് നേരിട്ട 12 മാസങ്ങള്‍ എങ്ങനെ കഴിഞ്ഞുപോകുമെന്നറിയില്ല. ആ ദിവസങ്ങളെക്കുറിച്ച് ആലോചിക്കുവാന്‍ തന്നെ സാധിക്കുന്നില്ല. ആ മോശം തീരുമാനത്തെക്കുറിച്ചോര്‍ത്ത് ജീവിതാകാലം മുഴുവന്‍ പശ്ചാതപ്പിക്കേണ്ടിവരും.’ വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയ മുഴുവന്‍ ഞങ്ങളെ പഴിക്കുകയാണ്. അതില്‍ അത്ഭുതമൊന്നുമില്ല. ഞങ്ങളത് അര്‍ഹിക്കുന്നു. അവരുടെ സ്നേഹവും ആദരവും തിരിച്ചുപിടിക്കുക എന്നത് ഇനി ഏറെ പ്രയാസകരമായ കാര്യമാണ്, എന്റെ രാജ്യത്തിനു വേണ്ടി കളിക്കാന്‍ ഞാന്‍ വല്ലാതെ മോഹിക്കുന്നു ഇപ്പോള്‍. 12 മാസങ്ങള്‍ കളിക്കളത്തിലില്ലാത്ത അവസ്ഥയോര്‍ ഞാന്‍ ദു;ഖിക്കുന്നു ‘ വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഡേവിഡ് വാര്‍ണര്‍ക്കും നഷ്ടമായിരുന്നു. തുടര്‍ന്ന് ഈ രണ്ട് താരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും കാമറണ്‍ ബെന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചുമത്തിയിട്ടുള്ളത്
പന്ത് ചുരണ്ടലില്‍ ചാണക്യനായത് വാര്‍ണര്‍
April 01, 2018
No Comments

0 comments:
Post a Comment