പന്ത്ചുരണ്ടല്‍ വിവാദം കെട്ടടങ്ങുന്നില്ല. ഓസ്‌ട്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സാണ് ഇപ്പോള്‍ വിവാദനായകനായിരിക്കുന്നത്. ദക്ഷിണാഫ്രി്ക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ തന്നെയാണ് പന്തിന് ആകൃതി മാറ്റാന്‍ ശ്രമിക്കുന്ന ഈ സംഭവവും അരങ്ങേറിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗറുടെ ഷോട്ട് കമ്മിന്‍സ് കാലുകൊണ്ട് തടഞ്ഞിടുകയും സ്പൈക്ക് കൊണ്ട് ബോളില്‍ ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. ആദ്യ ഇന്നിംഗ്‌സിലെ 53-ാം ഓവറിലാണ് സംഭവം. അന്ന് കമന്റേറ്ററായുണ്ടായിരുന്ന ഗ്രേയം സ്മിത്ത് ‘അറിഞ്ഞുകൊണ്ടു ചെയ്ത പ്രവര്‍ത്തി’ എന്നാണ് കമന്ററിയില്‍ പറഞ്ഞത്. പന്തിന്‍റെ ആകൃതി മാറ്റാന്‍ വേണ്ടിയുളള ശ്രമമാണെന്ന് ഒറ്റകാഴ്ച്ചയില്‍ നിന്നും തന്നെ മനസ്സിലാകും.കമ്മിന്‍സിന്റെ ചെയ്തി കണ്ട അമ്പയര്‍മാരായ റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തും നൈഗല്‍ ലോഗും ബോള്‍ പരിശോധിക്കുകയും കളിതുടരാന്‍ പറയുകയുമാണുണ്ടായത്. പിറ്റേദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അത് അബദ്ധവശാല്‍ സംഭവിച്ചുപോയതാണ് എന്നും മറ്റൊരു ഉദ്ദേശത്തോടുകൂടിയല്ല അങ്ങനെ ചെയ്തതെന്നും കമ്മിന്‍സ് വ്യക്തമാക്കിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയന്‍ നായകസ്ഥാനത്തു നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നീക്കിയിരുന്നു. പിന്നാലെ ഒരുവര്‍ഷത്തേക്ക് രാജ്യാന്തര ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷം വിലക്കുണ്ട്. പന്ത് ചുരണ്ടിയ യുവതാരം ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കാണ് വിലക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു വിവാദമായ പന്ത് ചുരണ്ടല്‍ സംഭവം അരങ്ങേറിയത്.

0 comments:
Post a Comment