ഒത്തു കളിക്കാർ ജാഗ്രതേ..! ബി സി സി ഐ പുതിയ പ്ലാനുമായി വരുന്നു



ദില്ലി: ബിസിസിഐയുടെ അഴിമതി വിരുദ്ധ തലവനായി മുന്‍ രാജസ്ഥാന്‍ ഡിജിപി അജിത് സിങ് നിയമിതനായി. മുന്‍ ദില്ലി പോലീസ് കമ്മീഷണറായിരുന്ന നീരജ് കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. മെയ് 31വരെ നീരജ് കുമാര്‍ ഉപദേശകനായി തുടരാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.  1982ലെ ഐപിഎസ് കേഡറായിരുന്ന അജിത് സിങ് കഴിഞ്ഞവര്‍ഷം നവംബറിലാണ് വിരമിക്കുന്നത്. പുതിയ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അദ്ദേഹം സ്ഥിരീകരണം നല്‍കി. 36 വര്‍ഷത്തോളം പോലീസ് സേനയെ നയിച്ച അജിത് സിങ്ങിന്റെ സേവനം ബിസിസിഐയ്ക്ക് മുതല്‍ക്കൂട്ടാമെന്ന് ക്രിക്കറ്റ് സംഘടന അറിയിച്ചു.അഴിമതി വിരുദ്ധ സേനയിലും, കുറ്റാന്വേഷണത്തിലും വിദഗ്ധനാണ് അജിത് സിങ്. ഐപിഎല്‍ പുതിയ സീസണ്‍ തുടങ്ങും മുന്‍പ് അജിത് സിങ് ചാര്‍ജ് ഏറ്റെടുക്കും. ഐപിഎല്ലിലും ഇന്ത്യയുടെ മത്സരങ്ങളിലും നടക്കുന്ന അഴിമതികളും ഒത്തുകളിയുമെല്ലാം നിരീക്ഷിക്കുക ഇനിമുതല്‍ അജിത് സിങ് ആയിരിക്കും. അടുത്തിടെ മുഹമ്മദ് ഷമിക്കെതിരായ ഒത്തുകളി ആരോപണം നീരജ് കുമാര്‍ ആണ് അന്വേഷിച്ചത്. ഷമിയെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു.

0 comments:

Post a Comment