കൊച്ചി: അട്ടപ്പാടിയില്‍ ക്രൂരമര്‍ധനത്തിന് ശേഷം കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സഹായവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രംഗത്ത്. വീരേന്ദര്‍ സേവാഗ് ഫൗണ്ടേഷനാണ് 1.5 ലക്ഷം രൂപ മധുവിന്റെ അമ്മയ്ക്ക് സഹായമായി എത്തിക്കുക. മാധ്യമപ്രവര്‍ത്തകനായ അമൃതാന്‍ഷു ഗുപ്തയ്ക്കു വീരേന്ദര്‍ സേവാഗ് ഫൗണ്ടേഷന്‍ കൈമാറിയ പണം, രാഹുല്‍ ഈശ്വര്‍ വഴിയാണ് മധുവിന്റെ അമ്മ മല്ലിയുടെ കൈകളിലെത്തുക. മധുവിന്റെ അമ്മയ്ക്ക് കൈമാറാന്‍ 1.5 ലക്ഷം രൂപ വീരേന്ദര്‍ സേവാഗ് ഫൗണ്ടേഷനില്‍നിന്ന് അമൃതാന്‍ഷു ഗുപ്ത വഴി ലഭിച്ച വിവരം രാഹുല്‍ ഈശ്വര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 11 ബുധനാഴ്ച അഗളി പൊലീസിന്റെ സാന്നിധ്യത്തില്‍ പൊതുസമൂഹത്തിന്റെ സഹകരണത്തോടെ മധുവിന്റെ അമ്മയ്ക്ക് ചെക്കു കൈമാറുമെന്ന് രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ മധുകൊല്ലപ്പെട്ട ദിവസം അപലപിച്ചുകൊണ്ട് സെവാഗ് ചെയ്ത ട്വീറ്റ് ഏറെ വിവാദമായിരുന്നു. കൊലചെയ്യ്തവരില്‍ മുസ്ലിം നാമധാരികളുടെ പേര് മാത്രമെടുത്ത് പറഞ്ഞായിരുന്നു സെവാഗ് ഈ സംഭവത്തെ അപലപിച്ചത്. ഇതോടെ വിവാദത്തിലായ സെവാഗ് ഒടുവില്‍ ട്വീറ്റ് പിന്‍വലിക്ക് ക്ഷമാപണം നടത്തി
മാധ്യമപ്രവര്‍ത്തകനായ അമൃതാന്‍ഷു ഗുപ്തയ്ക്കു വീരേന്ദര്‍ സേവാഗ് ഫൗണ്ടേഷന്‍
April 05, 2018
No Comments

0 comments:
Post a Comment