നിലപാട് പ്രഖ്യാപിച്ച് സ്മിത്ത്, വെട്ടിലായി ക്രിക്കറ്റ് ഒാസ്ട്രേലിയ



പന്ത് ചുരുണ്ടല്‍ വിവാദത്തിലകപ്പെട്ട് ഒരു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടിയില്‍ അപ്പീലിന് പോകില്ലെന്ന് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. തെറ്റ് ഇതിനോടകം തന്നെ താന്‍ സമ്മതിച്ച് കഴിഞ്ഞതാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടപടെല്‍ ശക്തമായ സന്ദേശമാണെന്നും സ്മിത്ത് പറഞ്ഞു.  ട്വിറ്ററിലൂടെയാണ് ഓസീസ് താരത്തിന്റെ പ്രതികരണം. നേരത്തെ വിലക്കിനെതിരെ അപ്പീലിന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്മിത്ത് നിലപാട് വ്യക്തമാക്കിയത്.  ‘ വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് ആഗ്രഹം, ക്യാപ്റ്റനെന്ന നിലയില്‍ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങള്‍ ഞാന്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്, അത് കൊണ്ട് തന്നെ വിലക്കിനെതിരെ അപ്പീല്‍ ചെയ്യുന്നില്ല, ക്രിക്കറ്റ് ഓസ്ട്രേലിയ കൃത്യമായ ഇടപെടല്‍ നടത്തി ശക്തമായ ഒരു സന്ദേശമാണ് നല്‍കിയത്, ഞാന്‍ അത് സ്വീകരിക്കുന്നു’ സ്മിത്ത് ട്വിറ്ററില്‍ കുറിച്ചുനേരത്തെ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു.  ഇതിനെതിരെ അപ്പീല്‍ പോകില്ലെന്ന സ്മത്തിന്റെ നിലപാട് ഇതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായിരിക്കുകയാണ്. സ്മിത്തും വാര്‍ണറുമില്ലാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടെസ്റ്റി്‌നിറങ്ങിയ ക്രിക്കറ്റ് ഓസ്‌ട്രേലിയ 492 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് വഴങ്ങിയത്. രണ്ടാം ഇന്നിംഗ്‌സില്‍ കേവലം 119 റണ്‍സിന് ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞിരുന്നു. ഇരുവരുടേയും അഭാവം മുഴച്ച് നില്‍ക്കുന്നതായിരുന്നു ഓസ്‌ട്രേലിയയുടെ പ്രകടനം.  ഇതോടെയാണ് സ്മിത്തിനും കൂട്ടര്‍ക്കും ഏര്‍പ്പെടുത്തിയ ശിക്ഷാവിധി കുറക്കണമെന്ന് ഓസ്‌ട്രേലിയയില്‍ മുറവിളി ഉയര്‍ന്നത്. താരങ്ങള്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ശിക്ഷ നടപടിയുടെ കാര്യത്തില്‍ പുനപരിശോധന നടത്താമായിരുന്നു.  നേരത്തെ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഇനിയൊരു മടക്കമുണ്ടാകില്ലെന്ന് ഡേവിഡ് വാര്‍ണറും പ്രഖ്യാപിച്ചിരുന്നു

0 comments:

Post a Comment