വിലക്കു വന്നിട്ടും റാങ്കിങ്ങില്‍




ദില്ലി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നടത്തിയ മികച്ച ഇന്നിങ്‌സിന്റെ ബലത്തില്‍ ഐസിസി ടെസ്റ്റ് റാങ്കിങ് സ്ഥാനം നിലനിര്‍ത്തി വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും. കോലി രണ്ടാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പൂജാര ഏഴാം സ്ഥാനത്തുതന്നെ നിലയുറപ്പിച്ചു. കോലിക്ക് 912 പോയന്റും പൂജാരയ്ക്ക് 810 പോയന്റുമുണ്ട്.പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് ഒരു വര്‍ഷത്തെ വിലക്കു നേരിടുന്ന ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. 17 പോയന്റുകള്‍ കൂടി നേടിയാല്‍ കോലിക്ക് ഒന്നാമതെത്താം. സ്മിത്ത് ഇനി ഒരു വര്‍ഷം ടെസ്റ്റില്‍ കളിക്കില്ലെന്നതും ഇന്ത്യന്‍ ക്യാപ്റ്റന് നേട്ടമാകും.ബൗളിങ്ങില്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ നാലാം സ്ഥാനത്തുനിന്നും അഞ്ചിലേക്ക് വീണു. അതേസമയം, രവീന്ദ്ര ജഡേജ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരകളില്‍ ഫോം നിലനിര്‍ത്തിയ റബാഡയ്ക്ക് 902 പോയന്റുണ്ട്.  സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ ഐദന്‍ മാര്‍ക്രം ഒമ്പതാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ മിന്നുന്ന പ്രകടനമാണ് മാര്‍ക്രത്തിത് തുണയായത്. ഇതാദ്യമായാണ് മാര്‍ക്രം ആദ്യ പത്തില്‍ ഉള്‍പ്പെടുന്നതും. ആദ്യ പത്ത് ടെസ്റ്റില്‍ തന്നെ 1,000 റണ്‍സോ അതിലധികമോ നേടുന്നവരുടെ ക്ലബ്ബിലും മാര്‍ക്രം ഇടംപിടിച്ചിട്ടുണ്ട്.

0 comments:

Post a Comment