ദേ കൊൽക്കത്തയുടെ രഹസ്യായുധം ഇവൻ ആണ്



കൊല്‍ക്കത്ത: ഐപിഎല്ലില്‍ അരയും തലയും മുറുക്കി ഒരുക്കത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പുതിയ നായകന്‍ ദിനേശ് കാര്‍ത്തികന് കീഴില്‍ അടിമുടി മാറ്റത്തോടെയാണ് കൊല്‍ക്കത്ത തയ്യാറെടുക്കുന്നത്. കാര്‍ത്തികിനെ കൂടാതെ ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ, ആന്ദ്ര റസല്‍ തുടങ്ങി എന്തിനും പോന്ന ഒരുപിടി താരങ്ങളാണ് കൊല്‍ക്കത്തയുടെ ആയുധപ്പുരയിലുള്ളത്.  ഇവരില്‍ പരിക്കില്‍ നിന്ന് തിരിച്ചെത്തുന്ന ഓസീസ് താരം ക്രിസ് ലിന്നിന്നാണ് വജ്രായുധം. എന്നാല്‍ ലിന്നിനെക്കാള്‍ വലിയ സൂപ്പര്‍ താരത്തെ തങ്ങള്‍ക്കൊപ്പം കൂട്ടിയിരിക്കുകയാണ് കൊല്‍ക്കത്ത ടീം.  പക്ഷേ ഈ സൂപ്പര്‍ താരത്തെ ഐപിഎല്‍ ആരാധകര്‍ക്ക് അത്ര പരിചയം കാണില്ല. ലോക പ്രശസ്ത മാനസിക പ്രചോദകനായ മൈക്ക് ഹോണ്‍ ആണ് കൊല്‍ക്കത്തയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. ടീമംഗങ്ങള്‍ക്ക് മാനസികമായി കരുത്തുപകരുകയാണ് നൈറ്റ് റൈഡേഴ്സ് ക്യാമ്പില്‍ മൈക്കിന്റെ ചുമതല.  ഏപ്രില്‍ ഏഴിന് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ മൈക്ക് ഹോണ്‍ കൊല്‍ക്കത്ത ക്യാമ്പിനൊപ്പം ചേര്‍ന്നിട്ടുണ്ട്. താരങ്ങളുടെ പരിശീലന സെഷന്‍ നേരില്‍ കാണുകയും ചെയ്തു. 2014ല്‍ നൈറ്റ് റൈഡേഴ്‌സ് കപ്പുയര്‍ത്തിയപ്പോള്‍ ഹോണ്‍ ടീമിനൊപ്പമുണ്ടായിരുന്നു.  ഇന്ത്യ 2011 ഐസിസി ലോകപ്പില്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതും ഇദേഹമാണ്. അതിലേറെ ജര്‍മ്മനിയുടെ ലോകകപ്പ് ഫുട്‌ബോള്‍ വിജയത്തില്‍ നിര്‍ണായകമായതും ഈ ദക്ഷിണാഫ്രിക്കക്കാരന്റെ സാന്നിധ്യമായിരുന്നു

0 comments:

Post a Comment