ലേലതുക ആദ്യദിനം 4,442 കോടി രൂപ



ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരത്തിന്റെ സംപ്രേക്ഷണ ലേലതുക ആദ്യദിനം 4,442 കോടി രൂപ കടന്നു. ടെലിവിഷന്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ലേലം. ഈ ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തെ ഹോം മല്‍സരങ്ങളുടെ സംപ്രേക്ഷണം നടത്താം. സ്റ്റാര്‍ നെറ്റ്വര്‍ക്, സോണി, ജിയോ എന്നിവരാണ് ആദ്യ ദിനത്തില്‍ വാശിയേറിയ ലേലം കാഴ്ച്ചവച്ചത്. ‘ഇ’ രൂപത്തിലാണ് ലേലം നടത്തിയത്. ബുധനാഴ്ച വരെയാണ് ലേലം ക്രമീകരിച്ചിരിക്കുന്നത്.  ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് ലേലം തുടങ്ങിയത്. ലേലം തുടങ്ങിയത് 4176 കോടി രൂപയ്ക്കാണ്. ഇതാണ് വൈകുന്നേരം ആറു മണിക്ക് അവസാനിച്ചപ്പോള്‍ 4,442 കോടി രൂപയായി വര്‍ധിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണിക്കു ലേലം വീണ്ടും തുടങ്ങും.  ഇത്തവണ ടിവി, ഡിജിറ്റല്‍ സംപ്രേഷണാനുമതി ഒരുമിച്ചാണ് ലേലത്തില്‍ വില്‍ക്കുന്നത്. 102 ഹോം മത്സരങ്ങളാണ് ഇന്ത്യ അഞ്ചു വര്‍ഷം കൊണ്ട് കളിക്കുക. 3851 കോടി രൂപ മുടക്കിയാണ് 2012ല്‍ സ്റ്റാര്‍ ടിവി സംപ്രേക്ഷണ അവകാശം നേടിയത്.

0 comments:

Post a Comment