ഈ സീസണിലെ ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്ന ഫ്രാഞ്ചൈസികളില്‍ ഏറ്റവും കുറഞ്ഞ താരങ്ങളുള്ളത് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലാണ്. വെറും 18 കളിക്കാര്‍ മാത്രമേ കൊല്‍ക്കത്ത സംഘത്തിലുള്ളൂ. രസകരമായ മറ്റൊരു കാര്യം ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിക്ക് അനുവദിക്കപ്പെട്ട 80 കോടിയും ചെലവഴിച്ച ഏക ടീമും കൊല്‍ക്കത്ത തന്നെയാണെന്നതാണ്.
റിസര്‍വ് ബെഞ്ചില്‍ കൂടുതല്‍ താരങ്ങള്‍ ഇല്ലാത്തതിനാല്‍ ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റാല്‍ അതു കൊല്‍ക്കത്തയ്ക്കു തിരിച്ചടിയാവും. എന്നാല്‍ അധികം കളിക്കാര്‍ ഇല്ലാത്തതിനാല്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കാന്‍ കൊല്‍ക്കത്തയ്ക്ക് അത്ര വെല്ലുവിളിയുണ്ടാവില്ല.
ടൂര്‍ണമെന്റിനു മുമ്പ് തന്നെ പരിക്കേറ്റ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് പിന്‍മാറുകയും തുടര്‍ന്നു പകരക്കാരനായി ഇംഗ്ലീഷ് പേസര്‍ ടോം ക്യുറാനെ കൊല്‍ക്കത്ത ടീമിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

0 comments:
Post a Comment