ബിര്‍ലയുടെ മകന് ഐപിഎല്ലില്‍ എന്തു കാര്യം?



വ്യവസായ ലോകത്തെ ഭീമന്‍മാരായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ലയുടെ മകന്‍ ആര്യമാന്‍ ബിര്‍ല ഇത്തവണ ഐപിഎല്ലില്‍ ഒരു കൈ നോക്കുന്നുണ്ട്. മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് 20 കാരനായ ആര്യമാന്‍ ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. എണ്‍പതിനായിരം കോടിയിലേറെ ആസ്തിയുള്ള കുമാര്‍മംഗളത്തിന്റെ മകനെ വെറും 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ ലേലത്തില്‍ സ്വന്തമാക്കിയത് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കുമൊപ്പമെല്ലാം കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് 20 കാരനായ ആര്യമാന്‍. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയായ താരത്തിന് പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

0 comments:

Post a Comment