റിക്കി പോണ്ടിങിനോട് ലാമിച്ചാനെയെക്കുറിച്ച് പറഞ്ഞത് ക്ലാര്‍ക്കായിരുന്നു



ചരിത്രത്തിലാദ്യമായി നേപ്പാളില്‍ നിന്നുള്ള ഒരു താരം ഐപിഎല്ലില്‍ അരങ്ങേറാന്‍ പോവുകയാണ്. നേപ്പാളിന്റെ 17 കാരനായ ലെഗ് സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയാണ് രാജ്യത്തിന്റെ അഭിമാനമായി ഐപിഎല്ലിലില്‍ പന്തെറിയാന്‍ തയ്യാറെടുക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ലാമിച്ചാനെയെ ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു.
ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായിരുന്ന മൈക്കല്‍ ക്ലാര്‍ക്കാണ് ലാമിച്ചാനെയെ ഐപിഎല്ലിലെത്തിക്കാന്‍ മുന്‍കൈയുത്തത്. ഹോങ്കോങ് സിക്‌സസ് ടീമില്‍ വച്ചുള്ള പരിചയത്തെ തുടര്‍ന്ന് ഡല്‍ഹി ടീം കോച്ചും മുന്‍ ടീമംഗവുമായ റിക്കി പോണ്ടിങിനോട് ലാമിച്ചാനെയെക്കുറിച്ച് പറഞ്ഞത് ക്ലാര്‍ക്കായിരുന്നു. താരത്തിന്റെ മിടുക്കില്‍ ക്ലാര്‍ക്കിനുണ്ടായിരുന്ന ആത്മവിശ്വാസമാണ് ലാമിച്ചാനെയെ വാങ്ങാന്‍ പോണ്ടിങിനെ പ്രേരിപ്പിച്ചത്

0 comments:

Post a Comment