ടീം മാറുന്നത് ശീലമാക്കുന്ന പാര്‍ഥിവ്



ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ കൂട് വിട്ട് കൂട് മാറി എല്ലാവരെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ പാര്‍ഥിവ് തന്റെ ആറാമത്തെ ടീമിനായി കളിക്കുന്നത് പുതിയ സീസണില്‍ കാണാം. വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജഴ്‌സിയിലാവും പുതിയ സീസണില്‍ അദ്ദേഹമിറങ്ങുക.
2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയാണ് ഗുജറാത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. തൊട്ടടുത്ത സീസണില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളാ ടീമിനൊപ്പമായിരുന്നു താരം. 2013ല്‍ പാര്‍ഥിവ് സണ്‍റൈസേഴ്‌സ് ഹൈജരാബാദ് ടീമിലെത്തി. 2014ല്‍ താരം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരയില്‍ ആയിരുന്നു. എന്നാല്‍ അവിടെയും നിലയുറപ്പിച്ചില്ല പാര്‍ഥിവ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ താരം രണ്ടു സീസണില്‍ ടീമിനായി കളിച്ച ശേഷമാണ് ഇത്തവണ തന്റെ മുന്‍ ടീമായ ബാംഗ്ലൂരില്‍ തിരിച്ചെത്തിയത്

0 comments:

Post a Comment