ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വില കൂടിയ അണ്ടര്‍ 19 താരം അഫ്ഗാനിസ്താന്‍ സെന്‍സേഷന്‍ മുജീബ് സദ്രാനാണ്. നാലു കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് യുവതാരത്തെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. ഐപിഎല്ലിലെ മൂന്നാമത്തെ അഫ്ഗാന്‍ താരം കൂടിയാണ് സദ്രാന്‍. 16 കാരനായ താരം അരങ്ങേറ്റ സീസണില്‍ തന്നെ പല റെക്കോര്‍ഡുകളും തകര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ്. പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യയുടെ സ്പിന്‍ മാന്ത്രികനുമായ ആര്‍ അശ്വിന്റെ ഉപദേശവും തനിക്ക് തുണയാവുമെന്നും സദ്രാന്‍ കണക്കുകൂട്ടുന്നു.
ദേശീയ ടീമിനൊപ്പമുള്ള ആദ്യ മല്‍സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം ഐപിഎല്ലിലും ഇതാവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.

0 comments:
Post a Comment