കോഹ്ലിയുമായുളള താരതമ്യത്തെ കുറിച്ചുളള ചോദ്യത്തിലാണ്



ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പ്രശംസകൊണ്ട് മൂടി പാക് ക്രിക്കറ്റ് താരം ബാബര്‍ അസം. കോഹ്ലി ഇതിഹാസ താരമാണെന്നും താന്‍ അദ്ദേഹത്തിന്റെ അടുത്തൊന്നും എത്തില്ലെന്നും ബാബര്‍ അസം തുറന്ന് പറയുന്നു. കോഹ്ലിയുമായുളള താരതമ്യത്തെ കുറിച്ചുളള ചോദ്യത്തിലാണ് അസം ഇക്കാര്യം വെട്ടിതുറന്ന് പറഞ്ഞത്.  നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടി20യില്‍ ബാബര്‍ അസം തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഓപ്പണറായി ഇറങ്ങി 58 പന്തില്‍ പുറത്താകാതെ 97 റണ്‍സാണ് ബാബര്‍ അസം സ്വന്തമാക്കിയത്. 13 ഫോറും ഒരു സിക്‌സും സഹിതമാണ് ബാബര്‍ഡ അസമിന്റെ ഇ്ന്നിംഗ്‌സ്.  മത്സരത്തില്‍ ചരിത്രനേട്ടവും പാകിസ്താന്‍ സ്വന്തമാക്കി. ടി20യില്‍ അവരുടെ ഏറ്റവും മികച്ച സ്‌കോറെന്ന നേട്ടമാണ് വിന്‍ഡീസിനെതിരെ പാക്സ്താന്‍ സ്വന്തമാക്കിയത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിന് 205 റണ്‍സാണ് പാകിസ്താന്‍ നേടിയത്. 2008ല്‍ ബംഗ്ലാദേശിനെതിരെ നേടിയ അഞ്ചിന് 203 എന്ന സ്‌കോറായിരുന്നു ഇതിനു മുമ്പുള്ള പാക്കിസ്താന്റെ ഉയര്‍ന്ന സ്‌കോര്‍.  കഴിഞ്ഞ ദിവസം നടന്ന ആദ്യ ടി20 മത്സരത്തില്‍ അതേ സ്‌കോറിനു ഒപ്പമെത്തുവാന്‍ പാക്കിസ്താന് സാധിച്ചിരുന്നുവെങ്കില്‍ രണ്ടാം ടി20യില്‍ അത് മറികടക്കുവാന്‍ ആതിഥേയര്‍ക്കായി.  അതെസമയം 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന്റെ പ്രതിരോധം കേവലം 123 റണ്‍സിലൊതുങ്ങുകയായിരുന്നു. ഇതോടെ മത്സരത്തില്‍ 82 റണ്‍സിന് വെന്നിക്കൊടി പായിക്കാനും പാകിസ്താനായി. സ്‌കോര്‍ : പാകിസ്ഥാന്‍ 205/3 (20 ഓവര്‍), വെസ്റ്റിന്‍ഡീസ് 123/10 (19.2 ഓവര്‍)

0 comments:

Post a Comment