ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയിക്കാനായില്ലെങ്കിലും പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത് അപൂര്‍വ്വ റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും അധികം പന്തെറിഞ്ഞ പേസ് ബൗളര്‍ എന്ന നേട്ടമാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തം പേരില്‍ കുറിച്ചത്. വെസ്റ്റിന്‍ഡീസ് പേസ് ബൗളര്‍ കോട്ണി വാല്‍ഷിന്റെ പേരിലുളള റെക്കോര്‍ഡാണ് ആന്‍ഡേഴ്‌സണ്‍ മറികടന്നത്. 253 ഇന്നിങ്സുകളില്‍ 30074 പന്തുകള്‍ ആന്‍ഡേഴ്‌സണ്‍ ഇതുവരെ ടെസ്റ്റ് ക്രിക്കറ്റില്‍ എറിഞ്ഞു . 531 വിക്കറ്റുകള്‍ ആന്‍ഡേഴ്‌സണ്‍ നേടിയിട്ടുണ്ട് . ഇതോടെ ഏറ്റവും കൂടുതല്‍ പന്തുകള്‍ എറിഞ്ഞ ബൗളര്‍മാരില്‍ നാലാം സ്ഥാനത്തായി ആന്‍ഡേഴ്‌സണ്‍. മൂന്ന് ഇതിഹാസ സ്പിന്നര്‍മാരാണ് ആന്‍ഡേഴ്‌സണ് മുന്നിലുളളത്. 44039 പന്തുകള്‍ എറിഞ്ഞ മുത്തയ്യ മുരളീധരന്‍ ആണ് ഒന്നാമത്. 40850 പന്തുകള്‍ എറിഞ്ഞ അനില്‍ കുംബ്ലെ രണ്ടാം സ്ഥാനത്തും 40705 പന്തുകള്‍ എറിഞ്ഞ ഷെയ്ന്‍ വോണ്‍ മൂന്നാം സ്ഥാനത്തുമാണ്. മത്സരത്തില്‍ ന്യൂസിലന്‍ഡിന് ആവേശകരമായ സമനില. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ ന്യൂസിലന്‍ഡ് വാലറ്റം കാഴ്ച്ചവെച്ച അസാധാരണ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയം തട്ടിയെടുത്തത്. ഇതോടെ ഓക്ക്ലന്‍ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിജയിച്ചിരുന്ന ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി. സ്‌കോര്‍ : ഇംഗ്ലണ്ട് 307, 352/9, ന്യൂസിലന്‍ഡ് 278, 256/8
അറിയുന്നുണ്ടോ ആന്ഡേഴ്സണ് ?
April 03, 2018
No Comments

0 comments:
Post a Comment