ഇത് ഹൈടെക്ക് ഐപിഎല്‍, സ്വാഗതം ചെയ്ത്



മുംബൈ: പുതിയ സീസണിലെ ഐപിഎല്‍ മുതല്‍ നടപ്പാക്കാനിരിക്കുന്ന പരിഷ്‌കാരങ്ങളെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് മഹേല ജയവര്‍ധനെയും സ്വാഗതം ചെയ്തു. ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്), ഇടക്കാല ട്രാന്‍സ്ഫര്‍ എന്നിവയാണ് ഈ സീസണ്‍ മുതല്‍ നടപ്പാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഫുട്‌ബോളിനു സമാനമായാണ് ലീഗിന്റെ പകുതിയില്‍ വച്ച് താരങ്ങളെ വാങ്ങാനും വില്‍ക്കാനുമുള്ള ഇടക്കാല ട്രാന്‍സ്ഫര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ ലീഗിന്റെ ഭാഗമല്ലാത്ത താരങ്ങളെയോ ടൂര്‍ണമെന്റില്‍ രണ്ടില്‍ കൂടുതല്‍ മല്‍സരങ്ങള്‍ ഏതെങ്കിലും ടീമിനായി കളിക്കുകയും ചെയ്തിട്ടില്ലാത്ത കളിക്കാരെയാണ് ലേലത്തില്‍ ഫ്രാഞ്ചൈസിക്ക് വാങ്ങാന്‍ അനുമതിയുണ്ടാവുക.ഫ്രാഞ്ചൈസികളെ സംബന്ധിച്ചിടത്തോളം വളരെയധികം ഗുണം ചെയ്യുന്നതാണ് ഇടക്കാല ട്രാന്‍സ്ഫര്‍ സീസണ്‍ തുറക്കുവാനുള്ള തീരുമാനം. സീസണിന്റെ പകുതിയിലെത്തി നില്‍ക്കുമ്പോള്‍ തങ്ങളുടെ പ്രകടനം എത്രത്തോളം മെച്ചപ്പെട്ടുവെന്നും എന്തൊക്കെ പോരയ്മകളുണ്ടെന്നും വിലയിരുത്താനും ഇവ പരിഹരിക്കാനുമെല്ലാം ഇതു സഹായിക്കുമെന്നും ജയവര്‍ധനെ ചൂണ്ടിക്കാട്ടി. ഇടക്കാല ട്രാന്‍സ്ഫര്‍ സീസണില്‍ സ്വന്തം ടീമിന്റെ പോരായ്മ എന്തൊക്കെയാണമെന്ന് തിരിച്ചറിയാന്‍ ഫ്രാഞ്ചൈസികള്‍ക്കു സാധിക്കും. ഇതിന് അനുസരിച്ച് താരങ്ങളെ വാങ്ങാനും നിലവില്‍ ടീമിലുള്ള താരത്തെ മറ്റൊരു ടീമിനു വില്‍ക്കാനും ഫ്രാഞ്ചൈസികള്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ ഡിആര്‍എസ് ഉപയോഗിക്കുന്നുണ്ട്. ഐപിഎല്ലിനെ സംബന്ധിച്ചിടത്തോളം ഇതുപയോഗിക്കുന്നത് ഒരു പ്ലസ് തന്നെയാണ്. തെറ്റുകള്‍ സംഭവിക്കും, അത് തിരുത്താന്‍ സഹായിക്കുന്നതാണ് ഡിആര്‍എസ്. ഡിആര്‍എസിനെ ഐപിഎല്ലിലും കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ട്. എങ്ങനെയാണ് ഡിആര്‍എസ് ഉപയോഗിക്കേണ്ടതെന്നു അന്താരാഷ്ട്ര താരങ്ങക്കറിയാം. യുവതാരങ്ങള്‍ക്കു ഇതേക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരമാണ് ഐപിഎല്ലെന്നും ജയവര്‍ധനെ അഭിപ്രായപ്പെട്ടു.

0 comments:

Post a Comment