ഐപിഎല്‍ നടത്തരുതെന്നാവശ്യപ്പെട്ട് ഹര്‍ജി



ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായപ്പോള്‍ ബിസിസിഐക്ക് പുതിയ വെല്ലുവിളി. പതിനൊന്നാം എഡിഷന്‍ ഐപിഎല്‍ നടത്തരുതെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഐപിഎസുകാരന്റെ ഹര്‍ജി. ഒത്തുകളിയും വാതുവെയ്പ്പും തടയാനുള്ള നടപടികളെടുക്കാത്ത ഐപിഎല്‍ നിര്‍ത്തിവെക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ടാണ് ജി സമ്പത് കുമാര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഐപിഎല്ലിനെതിരേ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.  പൊതുതാല്‍പ്പര്യ ഹര്‍ജി സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ബിസിസിഐക്കും മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. അതേസമയം, ഏഴാം തിയതി ആരംഭിക്കുന്ന ഐപിഎല്ലിന് യാതൊരു വിധ തടസവുമാകില്ലെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, ക്രിക്കറ്റ്പൂരം അടുത്തിരിക്കെ ഒത്തുകളിയടക്കമുള്ള സാധ്യതകള്‍ തള്ളക്കളയാനും സാധിക്കില്ലെന്നാണ് ഒരുകൂട്ടം കരുതുന്നത്.  ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്ന ദിവസം തന്നെ മത്സരം ഷെഡ്യൂള്‍ ചെയ്തത് ഐപിഎല്‍ നടത്തിപ്പുകാര്‍ക്കും ആശങ്കയുളവാക്കുന്നുവെന്ന് ബിസിസിഐ വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു

0 comments:

Post a Comment