ചരിത്ര മത്സരത്തിന് കാതോര്‍ത്ത് ക്രിക്കറ്റ് ലോകം:



സുരക്ഷാ കാരണങ്ങളാല്‍ ക്രിക്കറ്റ് ഭൂപടത്തില്‍ ഇടം നഷ്ടയമാ പാക്കിസ്ഥാന്‍ പുതിയ തന്ത്രവുമായി രംഗത്ത്. വെസ്റ്റന്‍ഡീസിന്റെ പാക്കിസ്ഥാന്‍ പര്യടനം വിജയകരമായ പശ്ചാതലത്തില്‍ കൂടുതല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പാക്കിസ്ഥാന്‍ തയാറെടുക്കുന്നു. ഇതിനായി ഇംഗ്ലീഷ് ടീമിനെ എത്തിക്കാനാണ് പാക്കിസ്ഥാന്‍ ഒരുങ്ങുന്നത്.പാക്കിസ്ഥാനില്‍ കളിക്കുന്നതിനായി ഇംഗ്ലീഷ് ടീമിനെ പാക്കിസ്ഥാന്‍ മന്ത്രി അഷാന്‍ ഇഖ്ബാല്‍ ഔദ്യോഗികമായി ക്ഷണിച്ചു. വെസ്റ്റിന്‍ഡീസിന്റെ വിജയകരമായ പര്യടനം ലോക ജനതയ്ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന വാക്കാണെന്നാണ് അദ്ദേഹം ഇംഗ്ലണ്ടിനെ ടീമിനെ ക്ഷണിച്ച് വ്യക്തമാക്കിയത്. ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ തോമസ് ഡ്രൂവെയും പാക്കിസ്ഥാനിലേക്ക് അദ്ദേഹം ക്ഷണിച്ചു. അതേസമയം, പാക്കിസ്ഥാനിലേക്ക് ഇംഗ്ലണ്ട് ടീമിന്റെ സന്ദര്‍ശനം വൈകാതെ നടക്കുമെന്ന് ഡ്രൂ വ്യക്തമാക്കി.  2009ല്‍ പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ ടീമിനെ നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം മറ്റുള്ള ടീമുകള്‍ പാക്കിസ്ഥാനില്‍ മത്സരത്തിന് തയാറായിരുന്നില്ല. ഇതെതുടര്‍ന്ന് പാക്കിസ്ഥാന്റെ ഹോം വേദി യുഎഇയിലേക്ക് മാറ്റിയിരുന്നു.

0 comments:

Post a Comment