കോഹ്‌ലി വീണാല്‍ പകരക്കാര്‍ ഇവരോ



കഠിനാധ്വാനിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. പരിശീലനത്തായി മണിക്കൂറുകളാണ് കോഹ്‌ലി ഒരുദിവസം ചിലവഴിക്കുന്നത്. പലപ്പോഴും ഈ അത്യധ്വാനം ഇന്ത്യന്‍ നായകന് പണി കൊടുക്കാറുമുണ്ട്. ജോലിഭാരത്തിന്റെ ആധിക്യം കാരണം കഴിഞ്ഞ നിദാഹസ് ട്രോഫിയില്‍ കോഹ്‌ലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.  ഐ പി എല്‍ ഇങ്ങെത്തി. ഐ പി എല്ലിനു ശേഷം കോഹ്‌ലിയെ കാത്തിരിക്കുന്നത് ലോംഗ് സീസണാണ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‌ലിയ്ക്ക് വിശ്രമിക്കേണ്ട സാഹചര്യമുണ്ടായാല്‍ പകരക്കാരനായി ഏത് കളിക്കാരന്‍ ഇറങ്ങേണ്ടി വരും?  ഹിമാന്‍ഷു റാണഅണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു കളിക്കാരനാണ് ഹിമാന്‍ഷു റാണ. തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം റാണ കാഴ്ചവച്ചത്. പക്ഷെ ഐ പി എല്‍ ലേലത്തില്‍ ആരും റാണയെ വാങ്ങാന്‍ തയ്യാറായില്ല. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചേസിയുമില്ലാണ്ടായത് നഷ്ടംതന്നെയാണ്. കോഹ് ലി പകരക്കാരനായി ഒരു കളിക്കാരനേയും കണ്ടെത്താന്‍ കഴിയില്ല എങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിന്‍മാറേണ്ടതായി വന്നാല്‍ പരീക്ഷിക്കാവുന്ന കളിക്കാരനാണ് റാണ.  ജോ റൂട്ട്ഐ പി എല്‍ ലേലവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഉയര്‍ന്നുകേട്ട പേരാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റേത്. ഐ പി എല്‍ 2018 സീസണ്‍ ജോ റൂട്ടിനു മുന്നില്‍ അടഞ്ഞുതന്നെ കിടക്കുകയാണ്. ടി-20 യില്‍ 39.1 ശരാശരിയുണ്ട് താരത്തിന്. പക്ഷെ സമീപകാലത്തെ മോശം ഫോം റൂട്ടിനെ ഐ പി എല്ലില്‍ നിന്ന് അകത്തി നിര്‍ത്തുന്നതിനിടയാക്കി.  സ്പിന്നിനെ നേരിടാനുള്ള റൂട്ടിന്റെ കഴിവ് അസാമാന്യമാണ്. ഇന്ത്യന്‍ മണ്ണിലറങ്ങേറുന്ന ഐ പി എല്ലില്‍ ആ കഴിവ് മുതലെടുക്കാന്‍ ഒരു ടീമും മുന്നോട്ടെത്തിയില്ല. ഇന്ത്യയില്‍ 53.57 ശരാശരിയില്‍ 375 റണ്‍സാണ് റൂട്ട് നേടിയിരുന്നത്. ആ അനുഭവസമ്പത്ത് മുതലെടുക്കാന്‍ കിട്ടിയ അവസരം ഒരു ടീമും വിനിയോഗിച്ചില്ല.  ഏയ്ഡന്‍ മാര്‍ക്രംഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പ്രശംസപിടിച്ചു പറ്റിയ കളിക്കാരനാണ് ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്രം. ഐ പി എല്ലില്‍ ആരും വാങ്ങാതെ പോയ മറ്റൊരു കളിക്കാരനാണ് മാര്‍ക്രം. ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിരോധിച്ച് കളിക്കുന്ന ശൈലിയാണ് താരത്തിന് തിരിച്ചടിയായത്. പക്ഷെ 35.5 ശരാശരിയുള്ള മികച്ച ടി-20 ബാറ്റ്‌സ്മാന്‍കൂടിയാണ് മാര്‍ക്രം. 30 ടി-20 കളികളില്‍ നിന്നായി 781 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഓള്‍റൗണ്ടാറായി പരിഗണിക്കാവുന്ന താരംകൂടിയാണ് ഈ ദക്ഷിണാഫ്രിക്കന്‍ കളിക്കാരന്‍.

0 comments:

Post a Comment