ഇന്ത്യയെ വിമര്‍ശിച്ച പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മാസ് മറുപടിയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യയെ സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനും കഴിവുള്ള ആളുകള്‍ ഇന്ത്യയിലുണ്ടെന്നും ഇന്ത്യക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് പുറത്തുനിന്നുള്ള ഒരാള്‍ പറഞ്ഞുതരേണ്ട ആവശ്യമില്ലെന്നും സച്ചിന്‍ വ്യക്തമാക്കി.കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നും നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു അഫ്രീദി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭ പോലെയുള്ള സംഘടനകള്‍ രക്തച്ചൊരിച്ചിലൊഴിവാക്കാന്‍ ഒന്നും ചെയ്യാത്തത് അദ്ഭുതപ്പെടുത്തുന്നുവെന്നും അഫ്രീദി പിന്നീട് ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഗൗതം ഗംഭീറും വിരാട് കോലിയുമടക്കമുള്ള നിരവധി ക്രിക്കറ്റ് താരങ്ങള്‍ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്റെ പ്രതികരണവും.
അഫ്രീദിക്ക് മാസ് മറുപടിയുമായി സച്ചിന്‍
April 04, 2018
No Comments

0 comments:
Post a Comment